കോട്ടയം നഗരസഭയിലെ 48ാം വാര്‍ഡായ തിരുനക്കരയില്‍ എല്‍ഡിഎഫ് സ്ഥാനര്‍ഥി ലതിക സുഭാഷിന് തോല്‍വി. യുഡിഎഫ് സ്ഥാനാര്‍ഥി സുശീല ഗോപകുമാറാണ് ലതികയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്.

എൻ.സി.പിയ്ക്ക് വിട്ടുനൽകിയ വാർഡിലാണ് ലതികാ സുഭാഷ് മത്സരിച്ചത്. നഗരസഭയിൽ എൻസിപിക്ക് നൽകിയ ഏക സീറ്റ് ആണിത്. നിലവിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലതികാ സുഭാഷ്.