Kerala

കുറ്റ്യാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റ ശ്രമം

കുറ്റ്യാടി: കുറ്റ്യാടി എൽഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി കുഞ്ഞമ്മദ് കുട്ടിക്കെതിരെ കയ്യേറ്റ ശ്രമമെന്ന് പരാതി. പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.

മദ്യപിച്ച് എത്തിയ ആളാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് എന്നാണ് ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയതായി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു..കുറ്റ്യാടിയിലെ മണിയൂര്‍ തെരുവിലെ ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവമെന്നാണ് കുഞ്ഞമ്മദ് കുട്ടി പറയുന്നത്.

എല്ലാ വർഷവും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാറുണ്ട്. ഇത്തവണയും ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തി. ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ഒരു സാമൂഹിക വിരുദ്ധന്‍ ബോധപൂര്‍വം കയ്യേറ്റ ശ്രമം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top