Kerala

ഡിജിറ്റലായി കളത്തൂർ മഹാത്മ ലൈബ്രറി

കുളത്തൂർ ലൈബ്രറിക്ക് അനുവദിച്ച കമ്പ്യൂട്ടർ ന്റെ സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. കളത്തൂർ മഹാത്മ ലൈബ്രറി പ്രസിഡന്റ് പി കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൺസ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിൻസി മാത്യു,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ്, മഹാത്മ ലൈബ്രറി സെക്രട്ടറിഎം പി വിശ്വനാഥൻനായർ, എന്നിവർ പ്രസംഗിച്ചു.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കാണക്കാരി ഡിവിഷനിലെ വിവിധ ലൈബ്രറികൾക്ക് 2 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് അനുവദിച്ചിട്ടുള്ളത്

സാങ്കേതിക വിദ്യ ലോകത്തെ മാറ്റി മറിക്കുന്ന കാലത്ത് കാലാനുസൃതമായ മാറ്റം ഗ്രാമീണ ഗ്രന്ഥശാലകൾക്ക് ഉണ്ടാകുന്നതിനും. ഗ്രാമീണ ഗ്രന്ഥശാലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനും അനുബന്ധ പ്രവർത്തനളും മെല്ലാം ഓൺലൈനായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്

കാണക്കാരി ഡിവിഷനിലെരഗ്നഗിരി പബ്ലിക്ക് ലൈബ്രറിക്ക് കമ്പ്യൂട്ടർ, ടെലിവിഷൻ,ഇ-ടോയിലറ്റ്

കാണക്കാരി പബ്ലിക്ക് ലൈബ്രറിക്ക് 25 കസേരകൾ, 3 അലമാരകൾ ,ഓഫീസ് ടേബിൾ എന്നിവയും വാർഷിക പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top