Kerala

പിഎം ശ്രീയിൽ UDF സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം: കെഎസ്‌യു

കാസര്‍കോട്: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍.

കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറല്‍ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജവാദിന്റെ പ്രതികരണം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പി എം ശ്രീ നടപ്പാക്കുന്നതിനെതിരെ കാസര്‍കോട് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ജവാദിന്റെ പ്രതികരണം.

‘മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് മുന്നില്‍ അടിയറവെച്ചപ്പോള്‍ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെഎസ്‌യു. ആ നിലപാടില്‍ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല’, ജവാദ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top