അടൂര്‍: യാത്രക്കാരിക്ക് 82555 രൂപ നഷ്ടപരിഹാരം നല്കി കെഎസ്ആര്‍ടിസി എം ഡി. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്.

പത്തനംതിട്ട ഏറത്ത് സ്വദേശിനിയും ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ അധ്യാപികയുമായ പി പ്രിയയുടെ പരാതിയിലാണ് നടപടി. 1003 രൂപ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് വന്നിരുന്നില്ല.
2018നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. 2018 ഓഗസ്റ്റ് രണ്ടിന് രാവിലെ ഒമ്പതിന് മൈസൂരില്‍ നടക്കുന്ന പിഎച്ച്ഡി ഗൈഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകാനാണ് ഒന്നിന് രാത്രി 8.30ന് കൊട്ടാരക്കര ഡിപ്പോയില്‍ പോകുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസില്‍ പ്രിയ ടിക്കറ്റ് ബുക്ക് ചെയ്തത്.

1003 രൂപയ്ക്ക് ജൂലൈ 29ന് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു.