മൈസൂരിന് സമീപം നഞ്ചൻഗോഡിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് പൂർണമായും കത്തിനശിച്ചത്. ബസിലുണ്ടായിരുന്ന നാല്പതിലേറെ യാത്രകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കാൻ സാധിച്ചത്. ബസിന് മുൻഭാഗത്ത് തീ പടരുകയായിരുന്നു. യാത്രകാരുടെ ഫോൺ,പാസ്പോർട്ട് തുടങ്ങിയ രേഖകൾ അപകടത്തിൽ കത്തിനശിച്ചു. യാത്രക്കാരെ മറ്റ് ബസുകളിലായി കയറ്റി വിട്ടു.