Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ രാത്രിയാണ് 5802 മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചത്. 2024 മേയ് 2 ന് രാത്രിയിൽ 5797 മെഗാവാട്ട് ഉപയോഗിച്ചതാണ് ഇതിന് മുൻപുണ്ടായിരുന്ന റെക്കോർഡ്.

ഏതാണ് ഇന്നലെ രാത്രി തിരുത്തിയത്. അതേസമയം, ഒരു ദിവസം ഉപയോഗിച്ച ആകെ വൈദ്യുതിയുടെ അളവിൽ 2024 മേയ് 3 ലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോഡ് നിലവിലുണ്ട്.

ബുധനാഴ്ച ആകെ ഉപയോഗിച്ചത് 10.803 കോടി യൂണിറ്റ് വൈദ്യുതിയാണ്. വേനൽ ചൂട് കൂടിയതോടെ കേരളത്തിലെ വൈദ്യുതി ഉപയോഗം വര്‍ധിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top