വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി നേതാവ് ജി കൃഷ്ണകുമാർ. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിൽ വഴിമുട്ടി നിൽക്കുന്നു. ഈ പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെട്ടവരെയും വ്യാപാരം നഷ്ടപ്പെട്ടവരെയും ചതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നതെന്നും കൃഷ്ണകുമാർ തന്റെ ഫേസ്ബുക്ക് വിഡിയോയിൽ പറയുന്നു.

വട്ടിയൂർക്കാവ് ജംഗ്ഷനും പരിസരത്തുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളും അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വികസനത്തിനായി ബജറ്റിൽ കിഫ്‌ബി വഴി 800 കോടി രൂപയുടെ ഭരണാനുമതിയുമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നിർമാണം തുടങ്ങുമെന്നാണ് വട്ടിയൂർക്കാവ് എംഎൽഎ നൽകിയ വാഗ്‌ദാനം.