കോട്ടയം: നായര്‍- ഈഴവ ഐക്യം പുതുമയല്ലെന്നും എന്‍എസ്എസ്- എസ്എന്‍ഡിപി സഖ്യം സാമൂഹിക ചലനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യമെന്ന് സംശയിക്കുന്നതായും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്. മുന്‍പ് മന്നത്തും ശങ്കറും മുന്നോട്ട് വെച്ച നായാടി മുതല്‍ നമ്പൂതിരി വരെ എന്ന സങ്കല്‍പം ഇപ്പോഴില്ലെന്നും അന്നത്തെ സാഹചര്യം അല്ല ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.