തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തിരുത്തി കെപിസിസി. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ പരാജയമാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് നീതി ലഭിച്ചെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തത് കൊണ്ടാണെന്ന് പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കെപിസിസി രംഗത്തെത്തിയിരിക്കുന്നത്.
അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു നേതാക്കള്‍ പ്രതികരിച്ചത്.

അടൂര്‍ പ്രകാശിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.