കണ്ണൂര്‍: തളിപ്പറമ്പില്‍ സിപിഐഎമ്മിനെ അട്ടിമറിച്ച് വിജയം നേടിയ ടി കെ ഗോവിന്ദന്റെ ഭാര്യയുടെ ചിത്രം കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ ചുമരില്‍ നിന്ന് നീക്കി. 2021-24 കാലയളവിലെ ഭരണസമിതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനുകളാണ് മാറ്റിയത്.

2020-2025 കാലഘട്ടത്തില്‍ കെ പി രമണിയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ചുമരിലൊട്ടിച്ച നൂറോളം ചിത്രങ്ങളാണ് നീക്കിയത്. ടി കെ ഗോവിന്ദന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന കാരണത്താല്‍ രമണിയെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്.
ഡിജിറ്റൽ ബോർഡ് സ്ഥാപിക്കാൻ വേണ്ടിയാണ് ചിത്രങ്ങൾ മാറ്റിയതെന്നും മുൻ ഭരണസമിതികളുടെ ചിത്രങ്ങൾ നിലനിർത്തിയിട്ടില്ലെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.