ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ വീട്ടമ്മയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.

കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജെസിയുടെ ഭര്‍ത്താവ് സാം കെ. ജോർജ്(54) പോലീസ് കസ്റ്റഡിയിലാണ്.
അഴുകിയ നിലയിലാണ് മൃതദേഹം. ജെസിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമികനിഗമനം. സെപ്റ്റംബര്‍ 26 മുതലാണ് ജെസി സാമിനെ കുറവിലങ്ങാട്ടുനിന്ന് കാണാതായത്. 26-ന് വിദേശത്തുള്ള മകനുമായി ഇവര്‍ ഫോണില്‍ സംസാരിച്ചിരുന്നു.

ഇതിനുശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ സെപ്റ്റംബര്‍ 29-ന് ജെസിയെ കാണാനില്ലെന്ന് പോലീസിൽ പരാതിയെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെസിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യംചെയ്തതോടെയാണ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്.