കോട്ടയം: കോട്ടയത്ത് വീണ്ടും നടുക്കുന്ന ക്രൂരത.പൂവത്തുമ്മൂട്ടിൽ അധ്യാപികയായയ ഭാര്യയെ സ്‌കൂളിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പൂവത്തുമ്മൂട്ടിലെ ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ മോസ്‌കോ സ്വദേശിയായ ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.

ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് അതിരൂക്ഷമായതോടെ ഡോണിയ നൽകിയ പരാതിയിൽ മണർകാട് പൊലീസ് കൊച്ചുമോന് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പിന്നീടും, പരപുരുഷ ബന്ധം ആരോപിച്ച് കൊച്ചുമോൻ മർദനം തുടർന്നതോടെ ഡോണിയ നിലവിൽ ഏറ്റുമാനൂരിലെ വർക്കിംങ് വിമൺസ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
