കോട്ടയത്തെ ജെസ്സിമോളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയത് ഭര്‍ത്താവ് സാം ഒറ്റക്കെന്ന് എസ് പി ഷാഹുല്‍ഹമീദ് വ്യക്തമാക്കി.

ജെസ്സിമോളെ സാം തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി തൊടുപുഴയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് ശേഷം വാഹനവും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഇറാനിയന്‍ വനിതയെ കുറിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും എസ് പി പറഞ്ഞു. നിലവില്‍ ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് നിഗമനം. ആവശ്യം വന്നാല്‍ ചോദ്യം ചെയ്യും

ഇടുക്കി കരിമണ്ണൂർ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് സാമിന്റെ ഭാര്യ ജെസ്സിയുടെ മൃതദേഹം കണ്ടെത്തിയത്. അന്യസ്ത്രീകളുമായി സാം ബന്ധം പുലർത്തിയത് ജെസ്സി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ബംഗളൂരുവിലായിരുന്ന സാമിനെ നാട്ടിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.