കോട്ടയം അയർക്കുന്നത്ത് ഭർത്താവ് കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അൽപ്പനയുടെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം നഗരസഭയുടെ പൊതുശ്മശാനത്തിലാണ് സംസ്കാരം നടക്കുക.

അൽപ്പനയുടെ ബന്ധുക്കൾ ഇന്നലെ വൈകുന്നേരത്തോടെ എത്തിയതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു. പ്രതി സോണിയെ കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയെ സമീപിക്കും.
നിര്‍മാണ തൊഴിലായ ഭര്‍ത്താവ് സോണി കഴിഞ്ഞ 14ന് ആണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കുന്നത്.

പിന്നാലെ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് സോണിയെ വിളിച്ചുവെങ്കിലും സ്റ്റേഷനിലേക്കു വരാനോ സഹകരിക്കാനോ കൂട്ടാക്കിയില്ല.