Kerala

മതാടിസ്ഥാനത്തിൽ കോട്ടയത്ത് യോഗം ചേർന്ന് ബിജെപി; പങ്കെടുത്തവരിൽ ക്രൈസ്തവ സഭ നേതാക്കളും; നേതൃത്വം നൽകിയത് ഷോൺ ജോർജും രാജീവ്‌ ചന്ദ്രശേഖറും

മതാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് സംസ്ഥാന ബിജെപി. കോട്ടയത്ത് ഇന്നലെയായിരുന്നു പാര്‍ട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേര്‍ന്നത്. സംഘടനാ ജില്ലകളില്‍ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ ചുമതലയും നല്‍കി.

ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തില്‍ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ക്രിസ്ത്യന്‍ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാന്‍ സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയില്‍ നടന്ന പവര്‍ പോയിന്റ് പ്രസന്റേഷനുകളില്‍ ബിജെപി ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് എന്ന് വ്യക്തമാക്കിയായിരുന്നു ചര്‍ച്ചകള്‍. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കി.

ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തില്‍ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ ആകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ക്രിസ്ത്യന്‍ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാന്‍ സോഷ്യല്‍ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയില്‍ നടന്ന പവര്‍ പോയിന്റ് പ്രസന്റേഷനുകളില്‍ ബിജെപി ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് എന്ന് വ്യക്തമാക്കിയായിരുന്നു ചര്‍ച്ചകള്‍.

ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിര്‍ത്താന്‍ സഭാ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് ചുമതല നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top