കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിന്റെ പിൻഭാഗത്തുനിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തി.

സ്‌കൂളിന്റെ കാടുകയറിയ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികള്‍ ബോളെടുക്കാൻ ഇന്നലെ കാട്ടില്‍ കയറിയപ്പോഴായിരുന്നു സംഭവം.
ഗാന്ധിനഗർ പൊലീസ് ഇന്നലെ രാത്രി തന്നെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇന്നും പരിശോധന തുടരുകയാണ്. ഫോറൻസിക് വിദഗ്ധരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ഒരു മനുഷ്യശരീരത്തിന്റെ പൂർണമായ അസ്ഥി കഷ്ണങ്ങള്‍ കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

ഇവയ്ക്ക് വർഷങ്ങളുടെ കാലപഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അസ്ഥികഷ്ണത്തിനോടൊപ്പം തന്നെ ഒരു കുപ്പി വെളളം, മുണ്ട്, ചെരുപ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കേണ്ടതുണ്ട്.