Kerala

കൊല്ലത്തെ തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്; രജിസ്ട്രേഷൻ റദ്ദാക്കും

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ പൊതുജനങ്ങളെയും മറ്റ് വാഹനയാത്രികരെയും ഭീതിയിലാഴ്ത്തിയ തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. മുഖത്തലയിലെ വർക്ക്‌ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. വാഹനം രൂപമാറ്റം വരുത്തി പുതിയ നിറം ആക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. എൻഫോഴ്സ്മെൻറ് ആർടിഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്.

പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിൻ്റെ രജിസ്ട്രേഷൻ രണ്ട് വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. 2017 രജിസ്‌ട്രേഷൻ നടത്തിയ വാഹനം ഇയാൾ വാങ്ങുന്നത് 2024 ലാണ്. 11 പിഴ ചുമത്തിയിട്ടുണ്ട്. അതിൽ നാല് എണ്ണം അടച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top