ബത്തേരി: യുഡിഎഫ് അധികാരത്തില്‍ വരാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.

വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പാര്‍ട്ടി അധികാരത്തില്‍ വരാന്‍ ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും ഏറ്റെടുക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം താന്‍ നേതൃത്വത്തോട് ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.