Crime

പൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കം; മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊച്ചുമകൻ

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ സ്വന്തം മുത്തച്ഛനെ കൊച്ചുമോൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീട്ടിൽ വളർത്തുന്ന പൂച്ചയെ കാണാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് വെട്ടേറ്റത്. മദ്യലഹരിയിലാണ് കൊച്ചുമകൻ കേശവനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലെ കത്തി ഉപയോ​ഗിച്ചാണ് കൊച്ചുമകൻ ശ്രീകുമാർ കേശവനെ വെട്ടിയത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവൻ്റെ ആരോ​ഗ്യനില ​ഗുരുതരമാണ്. ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കേസിൽ പ്രതിയാണ് ശ്രീകുമാർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top