Kerala

കൊച്ചിയിൽ നമ്പർ പ്ലേറ്റില്ലാതെ സർവീസ് നടത്തിയ ഏഴ് ബസുകൾക്കെതിരെ നടപടി

കൊച്ചി: നഗരത്തില്‍ നമ്പർ പ്ലേറ്റില്ലാതെ കരാർ ബസുകള്‍ സർവീസുകള്‍ നടത്തിയതിനെതിരെ നടപടി. താത്‌കാലിക രജിസ്‌ട്രേഷൻ നമ്ബർ വ്യക്തമായി രേഖപ്പെടുത്താതിനെ തുടർന്നാണ് നടപടി. കൊച്ചി റിഫൈനറിയില്‍ ജീവനക്കാരെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന കരാറുകാരന്റെ ഏഴ് ബസുകളാണ് നിയമം മറികടന്ന് സർവീസ് നടത്തിയത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാർ റീജിയണല്‍ ട്രാൻ‌സ്‌പോർട്ട് ഓഫീസില്‍ (ആർടിഒ) വിവരമറിയിക്കുകയായിരുന്നു. ആർടിഒ എൻഫോഴ്‌സ്‌മെന്റ് സംഘം റിഫൈനറി ഗേറ്റിലെത്തി ഈ ബസുകളുടെ സർവീസ് നിർത്തിവയ്പ്പിച്ചു.

അതിസുരക്ഷാ മേഖലയായ റിഫൈനറിയുടെ ഉള്ളില്‍ ഈ വാഹനങ്ങള്‍ പ്രവേശിച്ച്‌ ജീവനക്കാരെ കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്തിട്ടുണ്ടെന്നും പരാതിയുണ്ട്.

ബസുകള്‍ക്ക് പെർമിറ്റ് ഉള്‍പ്പെടെ ഉണ്ടോയെന്നതില്‍ സംശയമുണ്ടെന്നും ഇന്ന് രാവിലെ പത്ത് മണിയോടെ വാഹനങ്ങളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ കരാറുകാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ആർടിഒ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. നമ്ബർ പ്ലേറ്റില്ലാതെ വാഹനം റോഡിലിറക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം കുറ്റകരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top