തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കരുതല്‍. കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശ സ്ഥാപനങ്ങള്‍ക്ക് 160 കോടി രൂപ അനുവദിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ലോക്കല്‍ ബോര്‍ഡ് ഓഫ് ഫിനാന്‍സ് രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സംവിധാനം ഒരുക്കും. വലിയ പദ്ധതികൾ നടപ്പിലാക്കാൻ മുൻസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും
മുൻസിപ്പൽ ബോണ്ടുകൾ പുറപ്പെടുവിക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്‍മാരുടെയും കൗണ്‍സിലര്‍മാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കും. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍. പ്രാദേശിക സര്‍ക്കാരുകളിലെ അംഗങ്ങള്‍ക്ക് ക്ഷേമനിധി.