പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ് പ്രഖ്യാപിച്ച് കേരള സർക്കാർ. 2026-ലെ സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പുതുതായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നവർക്കാണ് 40,000 രൂപയുടെ ബോണസ് തുക ലഭിക്കുക. സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാർബൺ എമിഷൻ ലഘൂകരിക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ ‘ഗ്രീൻ കേരളം’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.