അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ഗോപി ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. തൃപ്പൂണിത്തുറ എന്‍എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എയിംസിനായി കൂടുതല്‍ ജില്ലകളുടെ പേര് നിര്‍ദേശിക്കാനാണ് 2015 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. രണ്ട് ജില്ലയെ ഫോക്കസ് ചെയ്താണ് അവര്‍ നീങ്ങുന്നത്. അതില്‍ ഒരിടത്ത് ചില അവിശുദ്ധനീക്കം ഉള്ളതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.