Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകും; എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ജനവിധി ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ജനങ്ങള്‍ കൃത്യമായ തീരുമാനത്തോടെ വോട്ട് ചെയ്യുമെന്നും കേരള ജനത ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ ജനവിധി എഴുതുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമാണിന്ന്.

വ്യാജ ഓഡിയോ ക്ലിപ്പ് ആണെങ്കില്‍ എന്തുകൊണ്ടാണ് പരാതി നല്‍കാത്തത്? എന്തുകൊണ്ട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നില്ല? ഓഡിയോ ക്ലിപ്പ് വ്യാജമല്ല. കൃത്യമായ ജനവിധി ഉണ്ടാകും. പിണറായി വീണഅടും അഞ്ചുവര്‍ഷം കൂടി ഭരിക്കണോ?’: കെ സി വേണുഗോപാല്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top