ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസിന് പേടിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പോകുന്നത് എല്ലാവരും അറിഞ്ഞു എന്നാൽ കടകംപള്ളി ചോദ്യം ചെയ്ത് നാല് ദിവസം കഴിഞ്ഞപ്പോഴാണ് നമ്മൾ എല്ലാവരും അക്കാര്യം അറിഞ്ഞത്. ഈ കേസിൽ ഒരു ബന്ധവുമില്ലാത്തവരെ ചോദ്യം ചെയ്യുമ്പോൾ അത് ഉടൻ തന്നെ പുറത്തറിയിക്കുകയാണ് ചെയ്യുന്നതെന്നും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.