കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്.

യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളെ വേദനിപ്പിക്കാനും നിരാശരാക്കാനും തയാറാകാതിരിക്കുന്നതാണ് ഉചിതമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ സി ജോസഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ കോൺഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു.