Kottayam

പിളർപ്പുകൾ കേരളാ കോൺഗ്രസിനെ ഒരിക്കലും വളർത്തിയിട്ടില്ല : അപു ജോൺ ജോസഫ്

പാലാ :പിളർപ്പുകൾ കേരളാ കോൺഗ്രസിനെ ഒരിക്കലും വളർത്തിയിട്ടില്ല ,തളർത്തിയിട്ടേയുള്ളൂവെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു .കെ എം മാണിസാർ ഒരിക്കൽ തമാശയ്ക്കു പിളരുന്തോറും വളരും ;വളരുന്തോറും പിളരും എന്നൊക്കെ പറഞ്ഞെങ്കിലും പിളർപ്പുകൾ പാർട്ടിയെ പിനോട്ടടിച്ചു .ഒരു കാലത്ത് കേരളാ കോൺഗ്രസിന്റെ കൊട്ടകളായിരുന്നിടത്തൊക്കെ ഇന്ന് മറ്റു കോടികൾ പാറുവാൻ തുടങ്ങി .

മീനച്ചിൽ പഞ്ചായത്തിൽ നിന്നും കേരളാ കോൺഗ്രസിലേക്ക് കടന്നു വന്നവർക്ക് ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി സ്വീകരിച്ച യോഗത്തിൽ പ്രസംഗക്കുകയായിരുന്നു  അപു ജോൺ ജോസഫ് .കൊല്ലത്തും ,തിരുവനന്തപുരത്തുമൊക്കെ കേരളാ കോൺഗ്രസിന് എം എൽ എ മാർ ഉണ്ടായിരുന്നു ;കൂടെ കൂടെ ഉണ്ടായ പിളർപ്പുകൾ പാർട്ടിയുടെ ശക്തിയെ പിന്നോട്ടടിച്ചു എന്ന് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു .

മീനച്ചിൽ  മണ്ഡലം പ്രസിഡണ്ട് എബി വാട്ടപ്പള്ളിയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് ; സംസ്ഥാന  സെക്രട്ടറിമാരായ തോമസ് ഉഴുന്നാലിൽ ;ഷിബു പൂവേലി ; ;വിജയകുമാരി കൊന്നയ്ക്കതാഴെ ;ബിൻസി വട്ടോത്ത് കുന്നേൽ ;ജിൻസി അഭിലാഷ്; ഷാജി വെള്ളാപ്പാട്ട് ;സാബു  പൂവത്താനി  ;പ്രഭാകരൻ പതിയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top