ശബരിമല തീർത്ഥാടകരോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കും
കെ.ഡി.പി പാലാ:-ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനുവേണ്ടി കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നും ബസ്സുകൾ പമ്പ പൂളിലേക്ക് എടുത്തതിന്റെ ഭാഗമായി പാലാ ഡിപ്പോയിൽ നിന്നും ബസ്സുകൾ വിട്ടുകൊടുത്തതിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്ന ചില കേന്ദ്രങ്ങൾക്കെതിരെയും സംഘടന ഭാരവാഹികൾക്കെതിരെയും അയ്യപ്പ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കെ.ഡി.പി ബ്ലോക്ക് കമ്മിറ്റി മുന്നറിയിപ്പു നൽകി.


മതസൗഹാർദ്ദത്തെ വെല്ലുവിളിക്കുന്ന വ്യക്തികളെ സമൂഹത്തിൽ തുറന്നു കാണിക്കുന്നതിന് വേണ്ടി സമരപരിപാടികൾ ആരംഭിക്കുവാനും ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു . ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചൻ മുളകുന്നം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജിമ്മി ജോസഫ് താഴത്തെൽ, എം .പി കൃഷ്ണൻ നായർ ,
ജില്ലാ സെക്രട്ടറിമാരായ തോമസ് കാപ്പിൽ , ബേബി ഈറ്റത്തോട്ട് , ടോം നല്ലനിരപ്പിൽ , ഉണ്ണി മുട്ടം , റെജി രാമപുരം മധുപാൽ ,റോയ് നാടുകാണി , രവീന്ദ്രൻ ഏഴാച്ചേരി , ഡയസ് സെബാസ്റ്റ്യൻ, പ്രശാന്ത് വള്ളിച്ചിറ , ഷിനോ മേലുകാവ് , സണ്ണി പൈക , ജ്യോതിലക്ഷ്മി രജനി സുനിൽ , ഷൈല ബാലു, തുടങ്ങിയവർ പ്രസംഗിച്ചു.