Kerala

വ്ലോഗർ കാർത്തിക് സൂര്യയും വർഷയും വിവാഹിതരായി

കാർത്തിക് സൂര്യയും വർഷയും വിവാഹിതരായി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നടന്ന ചടങ്ങിന്റെ വീഡിയോ കാർത്തിക് തന്നെയാണ് പങ്കുവച്ചത്. കാർത്തിക്കിന്റെ അമ്മാവന്റെ മകൾ ആണ് വർഷ. വളരെ സിംപിൾ ലുക്കിൽ എത്തിയ വർഷയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ സംസാരം.

ആർഭാടങ്ങൾ ഒന്നും അധികം ഇഷ്ടപ്പടാത്ത വർഷ തന്റെ വിവാഹലുക്കിലും ആ എളിമ കാണിച്ചു നിന്നു. അതിസുന്ദരി ആയെത്തിയ വർഷയുടെയും കാർത്തിക്കിന്റെയും വിവാഹം ഹൈന്ദവ ആചാരപ്രകാരം ആണ് നടന്നത്.

ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top