കണ്ണൂര്‍: പരിയാരം ചെറുതാഴം ശ്രീസ്ഥയില്‍ അമ്മ രണ്ടു കുട്ടികളുമായി കിണറ്റില്‍ച്ചാടി.

അടുത്തിലക്കാരന്‍ വീട്ടില്‍ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റില്‍ ചാടിയത്. മൂവരെയും രക്ഷപ്പെടുത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നുപേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വയസ്സുള്ള ധ്യാന്‍ കൃഷ്ണ, നാലു വയസ്സുകാരി ദേവികയുമായാണ് ധനഞ്ജയ കിണറ്റില്‍ ചാടിയത്. നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്.

അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു പ്രാഥമിക വിവരം.