കണ്ണൂർ: കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ (4371 മില്ലിമീറ്റർ). ഒപ്പം മാഹിയിൽ 3958 മില്ലിമീറ്ററും കാസർകോട് 3857 മില്ലി മീറ്ററും മഴ ലഭിച്ചു. ഏറ്റവും കുറവ് തിരുവനന്തപുരം (2060 മില്ലിമീറ്റർ), പാലക്കാട് (2298 മില്ലിമീറ്റർ) ജില്ലകളിലാണ്.

കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ 2025ൽ ലഭിച്ചു. എന്നാൽ 2025 തുലാവർഷ കലണ്ടർ ഔദ്യോഗികമായി അവസാനിച്ചപ്പോൾ കേരളത്തിൽ മഴ 21ശതമാനം കുറവെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പ്.