ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. കോൺഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കിൽ അവർ ആദ്യം ഒരു മികച്ച മുഖം തേടണമെന്നും രാഹുൽ ഗാന്ധിയുടെ പ്രവർത്തനത്തിൽ കോൺഗ്രസ് ലജ്ജിക്കുന്നുവെന്നാണ് താൻ കരുതുന്നതെന്നും കങ്കണ പറഞ്ഞു.

ആരിൽ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നത് എന്ന ചോദ്യത്തിന്, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് നമ്മൾ പഠിക്കണമെന്നും ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും എന്നാൽ രാഹുൽ ഗാന്ധിയിൽ നിന്ന് പഠിച്ച പാഠം എന്തുചെയ്യരുത് എന്നതാണെന്നും കങ്കണ പറഞ്ഞു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്നും അവിവേകിയാണെന്നും കങ്കണ പറഞ്ഞ.