കൊച്ചി: തന്റെ 15 വര്‍ഷത്തെ ഓണറേറിയവും മറ്റാനുകൂല്യങ്ങളും ചേര്‍ന്നുള്ള 12,01,944 രൂപ മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കളമശേരി നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന്‍ കടപ്പള്ളി.

ഇത് സംബന്ധിച്ച അറിയിപ്പ് വെള്ളിയാഴ്ച കൂടിയ കളമശ്ശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നു.
2010ലാണ് ഷാജഹാന്‍ ആദ്യമായി കളമശ്ശേരി നഗരസഭ കൗണ്‍സിലര്‍ ആകുന്നത്. അന്ന് ടൗണ്‍ഹാള്‍ വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്.

2015ല്‍ യൂണിവേഴ്‌സിറ്റി വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായി. 2020ല്‍ വീണ്ടും ടൗണ്‍ഹാള്‍ വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായി.