തന്റെ വ്യാജ മരണവാര്‍ത്തയില്‍ പ്രതികരിച്ച് നടി കാജല്‍ അഗര്‍വാള്‍. താന്‍ സുരക്ഷിതയും ആരോഗ്യതിയും ആണെന്ന് നടി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്നും ഇത്തരം ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത് എന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
‘ഞാന്‍ അപകടത്തില്‍ പെട്ടുവെന്നും ഇപ്പോള്‍ ജീവനോടെയില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണ്.

അതിനാല്‍തന്നെ ഇക്കാര്യം തനിക്ക് തമാശയായിട്ടാണ് തോന്നുന്നത്.’-കാജല്‍ കുറിച്ചു.