Kerala

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും സെപ്റ്റംബർ ഏഴിനു നടക്കും

കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും, ശ്രാദ്ധവും സെപ്റ്റംബർ 07ന് പരിശുദ്ധമായി നടത്തപ്പെടുന്നു.

ഓഗസ്റ്റ് 30ന് ആരംഭിച്ച ഒൻപതു ദിവസത്തെ വിശുദ്ധ കുർബാനക്കും, നാമകരണ പ്രാർത്ഥനക്കും, ഒപ്പീസിനും ശേഷം ചരമവാർഷിക ദിനമായ സെപ്റ്റംബർ 07 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനയും,

വചന സന്ദേശവും നാമകരണ പ്രാർത്ഥനയും, ഒപ്പീസും,ശ്രാദ്ധ വെഞ്ചരിപ്പും അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ (കൂരിയാ ബിഷപ്പ്) കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

നാനാജാതി മതസ്ഥരുടെ ഉദിഷ്ടകാര്യങ്ങൾ സാധിച്ചു നൽകുകയും, ആശ്രയവുമായ ബഹുമാനപ്പെട്ട കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ അനുഗ്രഹം ഇനിയും ധാരാളമായി പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top