ആലപ്പുഴ: ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ എംപി.

സംസ്ഥാന സർക്കാർ ഈ പരിപാടി നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള പിആർ തന്ത്രമായി പ്രയോഗിക്കുകയാണെന്നും കെ സി ആരോപിച്ചു.
തെറ്റായ നടപടികൾ മൂലം ജനങ്ങളിൽ നിന്നും വെറുപ്പ് സമ്പാദിച്ച സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മാർഗമായാണ് സർക്കാർ ഇത്തരം ചടങ്ങുകളെ കാണുന്നത്.

സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം കേരള സമൂഹം തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു നേതാവിന്റെ പ്രതികരണം