തിരുവനന്തപുരം: പി കെ ഫിറോസിനെതിരെ പറഞ്ഞ പ്രധാന കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ ടി ജലീൽ എംഎൽഎ.

അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്നും ജലീൽ ചോദിച്ചു.
താൻ ഉയർത്തിയ ഒരു ആരോപണവും ഫിറോസ് തള്ളി പറഞ്ഞില്ല. എത്ര എക്സ്പോർട്ടുകൾ സെയിൽസ് മാനേജർ എന്ന നിലയ്ക്ക് ഫിറോസ് നടത്തുന്നുണ്ടെന്നും അത് പറയാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും ജലീൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് യുഎഇ വിസ കുറച്ചു കാലത്തേക്ക് വേണ്ടെന്ന് വെച്ചു.

ചെറിയ ഇടവേളയ്ക്ക് ശേഷം അതേ വിസ വീണ്ടും പുതുക്കി. ദുബായിൽ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ആർക്കും കമ്പനി എവിടെ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ജലീൽ പരിഹസിച്ചു.