Kerala

ക്ലിമിസ് ബാവ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം; സ്ഥായിയായ നിലപാടായി കാണേണ്ട: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ല. ഛത്തീസ്ഗഡിലെ വിഷയം ഇപ്പോള്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളംവെയ്ക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ദുഷ്ടലാക്കാണിത്. നിലവിലെ ഐക്യം തകര്‍ക്കേണ്ട എന്ന ഉദ്ദേശത്തിലാണ് കന്യാസ്ത്രീകള്‍ക്ക് അനുകൂലമായ സമീപനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചത്.

അതിനെ വളച്ചൊടിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഛത്തീസ്ഡില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയം ഉന്നയിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 2022ല്‍ കേരളത്തിലെ പൊലീസ് ഇതേ വിഷയത്തില്‍ കേസ് എടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ നിന്നും കന്യാസ്ത്രീകള്‍ അന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. അവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. അന്ന് കേരള പൊലീസ് കേസെടുത്തപ്പോള്‍ ഇവിടെ ഒരു ബഹളവും ഉണ്ടായില്ല. മതപരിവര്‍ത്തനം വ്യാപകമായി നടക്കാത്ത കേരളത്തിലെ സാഹചര്യം അല്ല മറ്റ് സംസ്ഥാനങ്ങളില്‍.

മന്ത്രി വി ശിവന്‍കുട്ടി നാല് വോട്ട് എങ്ങനെ കരസ്ഥമാക്കം എന്നുള്ള നോട്ടത്തിലാണ്. ബിഷപ്പുമാരെ നികൃഷ്ട ജീവികള്‍ എന്ന് തങ്ങള്‍ ആരും വിളിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top