കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ സുധാകരന്‍. കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം സുധാകരന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്‍ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

‘110 ശതമാനം മത്സരിക്കും അതിനെന്താണ് കുഴപ്പം. കണ്ണൂരില്‍ കെ. സുധാകരന്‍ ഉണ്ടാകും. മത്സരിക്കും’ എന്നാണ് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നിലവില്‍ കണ്ണൂരിന്റെ എംപിയാണ് സുധാകരന്‍. എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കേണ്ടത് ഹൈക്കമാന്റാണ്. എന്നാല്‍ ഹൈക്കമാന്റ് തീരുമാനം വരുന്നതിന് മുമ്പേയാണ് സുധാകരന്റെ പ്രഖ്യാപനം.