Kerala

കെ സുധാകരനെ വീട്ടിലെത്തി പ്രചാരണത്തിന് ക്ഷണിച്ച് സണ്ണി ജോസഫ്

കണ്ണൂർ: സ്ഥാനാർത്ഥിത്വ വിവാദങ്ങൾക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആദ്യമായി കെ സുധാകരനെ കാണാനെത്തി.

പേരാവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുധാകരനെ ക്ഷണിക്കാനായാണ് സണ്ണി ജോസഫ് എത്തിയത്. നേരിട്ടെത്തി സംസാരിക്കണമെന്ന് സണ്ണി ജോസഫിനോട് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

തങ്ങൾ രണ്ട് പേരും തിരക്കിലായത് കാരണമാണ് കാണാൻ വൈകിയത് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് പറഞ്ഞത്. രണ്ട് പേരും കൂടി തീരുമാനിച്ച സമയമാണ് ഇത്. കെ സുധാകരൻ തൻ്റെ നേതാവാണ്. അദ്ദേഹമാണ് തന്നെ ഡിസിസി, കെപിസിസി പ്രസിഡന്റാക്കിയത്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്നേഹം എല്ലായ്പ്പോഴും തനിക്ക് സുധാകരൻ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top