കണ്ണൂര്‍: പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി നേതാക്കള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിച്ചു.

എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലുംകാത്തിരിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയോട് ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ് കെ സുധാകരന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണില്‍ വിളിച്ചു. ‘നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് നടക്കാം’, എന്നാണ് കെ സുധാകരന്‍ അറിയിച്ചത്.