ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ആശങ്ക ദൂരീകരിക്കുന്നതിനും സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണം. എവിടെയെങ്കിലും പ്രത്യേക സാഹചര്യങ്ങള്‍ ഉള്ളതായി അറിവായാല്‍ ഉടനെ ഗ്രാമപഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യേഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് ചെയ്യാനും തഹസില്‍ദാര്‍മാര്‍ക്കും, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്കി. ചലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കെട്ടിടങ്ങളിലുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും, കഴിയുന്നിടത്തോളം തുറസ്സായ സ്ഥലങ്ങളിലേക്ക് മാറാനും ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്കരണം നടത്താനും യോഗത്തിൽ നിര്‍ദേശിച്ചു. മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ആവശ്യമായ അറിവ് നല്‍കാനും ആവശ്യപ്പെട്ടു.