Kerala

ദളിതർക്കും സ്ത്രീകൾക്കും മാത്രം പരിശീലനം നൽകണമെന്ന് പറഞ്ഞതിനെ നല്ല ഉദ്ദേശത്തില്‍ കാണാൻ കഴിയില്ല: കെ മുരളീധരൻ

കോഴിക്കോട്: ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

രണ്ട് വിഭാഗങ്ങളെ പ്രത്യേകം എടുത്തുപറയുന്നത് ശരിയല്ല. ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മാത്രം പരിശീലനം നല്‍കണമെന്ന് പറഞ്ഞതിനെ നല്ല ഉദ്ദേശത്തില്‍ കാണാന്‍ സാധിക്കില്ല. പരിശീലനം എല്ലാവര്‍ക്കും നല്‍കണമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു

അടൂരിനെ പോലെയൊരു വ്യക്തി അത്തരത്തില്‍ പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അത് പിന്‍വലിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെയും കെ മുരളീധരന്‍ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top