കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ കെ രമ എംഎല്‍എ.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയിലെ ആരോപണ വിധേയരായവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സ്ത്രീകള്‍ക്ക് അനുകൂലമായുള്ള പ്രസ്താവനകള്‍ അതിനുശേഷം മതിയെന്നും കെകെ രമ പ്രതികരിച്ചു.
ഒഞ്ചിയം നെല്ലാച്ചേരി സ്കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി സ്ത്രീകള്‍ ഇവര്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും കെ കെ രമ ആരോപിച്ചു.