തിരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വസിക്കാൻ പറ്റാത്ത ഏജൻസി എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

ബീഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതികരണവും ആയി എത്തിയിരിക്കുക ആണ് കെ സി വേണുഗോപാൽ.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം, വിശ്വസിക്കാൻ പറ്റാത്ത ഏജൻസിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും, ഒന്നിലും ഒരു കൂസലും ഇല്ല. പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടു, പണം ഒഴുകി. സിപിഐഎമ്മിന്റെ അഖിലേന്ത്യ സെക്രട്ടറി ബീഹാറിൽ പോയില്ല.

ഏക സിപിഐഎം മുഖ്യമന്ത്രിപോലും പോയില്ല. കോൺഗ്രസ് നേതാക്കൾ എല്ലാം ബീഹാറിൽ സജീവമായിരുന്നുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.