Kerala

തരൂർ വിവാദം; പുരയ്ക്കു ചാഞ്ഞാല്‍ വെട്ടണമെന്ന് കോട്ടയത്തെ മുതിർന്ന നേതാവ് കെ.സി ജോസഫ്

അടിയന്തരാവസ്ഥയ്‌ക്കെതിരെ ലേഖനമെഴുതിയ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം രൂക്ഷമാവുന്നു. ‘പൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടി കളയുകയേ നിവൃത്തിയുള്ളു’ എന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ് എക്സിൽ കുറിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായാണ്‌ അടിയന്തരാവസ്ഥയെ ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചത്. കര്‍ക്കശ നടപടികള്‍ക്ക് നിര്‍ബന്ധം പിടിച്ചത് ഇന്ദിരാഗാന്ധിയാണെന്ന് അഭിപ്രായപ്പെട്ട തരൂർ,

സഞ്ജയ് ​ഗാന്ധിയുടെ നേതൃത്വത്തിൽ കൊടുംക്രൂരതകളാണ് അരങ്ങേറിയതെന്നും ലേഖനത്തിൽ വിശദീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top