Kerala

പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹം; റോഷിയുടെ പ്രസ്താവനയിൽ ജോസ് കെ മാണി

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ പാലായിൽ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജോസ് കെ മാണി. പാലായിൽ പാർട്ടി ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കളുടെ ആഗ്രഹമെന്നും റോഷിയും അതേ ആഗ്രഹമാണ് പങ്കുവെച്ചതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്നും ഇന്നലെയും മിനിഞ്ഞാന്നും ഞാൻ പറഞ്ഞത് ഒന്ന് തന്നെയാണ്. ചെയർമാൻ മത്സരിക്കണമെന്നാണ് നേതാക്കന്മാരുടെ ആഗ്രഹം. അതേ ആഗ്രഹമാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്. എല്ലാവരുടെയും അഭിപ്രായം അതാണ്. അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും റോഷി പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് രീതി. പാർട്ടി തീരുമാനിച്ചു എന്നല്ല പറഞ്ഞത്. മുലപ്പാലിൽ ഉപ്പ് ഉണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല’ ജോസ് കെ മാണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top