പാലാ: പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ജോമോളുടെ മൃതദേഹം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറു കണക്കിന് ജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.

സമൂഹത്തിൻ്റെ നാനാ തുറകളിൽ പെട്ടവർ അന്ത്യോപചാരം അർപ്പിച്ചു. ജോമോളുടെ അമ്മ ഐഷ മൃതദേഹ പേടകത്തിൽ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞത് നാട്ടുകാരുടെ കണ്ണുകൾക്ക നനയിച്ചു. ഭർത്താവ് സുനിൽ ദു:ഖമടക്കി കൂടെയുണ്ടായിരുന്നു.
ലാലിച്ചൻ ജോർജ് ,സജേഷ് ശശി ,കെ.കെ ഗിരീഷ് ,ജാൻറീഷ് രാമപുരം നിർമ്മലാ ജിമ്മി ,ടോബിൻ കെ അലക്സ് ,ജോസുകുട്ടി പൂവേലി ,പി.കെ ഷാജകുമാർ ,ബാബു കെ ജോർജ് ,റോണി വർഗീസ്, മുതിർന്ന പത്രപ്രവർത്തകൻ ബിനു വള്ളോം പുരയിടം, ജോർജ് വേരനാൽ, ഡിജോ കാപ്പൻ, ജിബിൻ മൂഴി പ്ളാക്കൽ ,ലിജോ ആനിത്തോട്ടം, സിസ്റ്റർ ലിൻസി ജെ ചീരാങ്കുഴി, വിനോദ് വേരനാനി, അനുമോൾ മാത്യു, ബൈജു കൊല്ലമ്പറമ്പിൽ, സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
