കൊച്ചി: പെന്തകോസ്ത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും എംപിയുമായ ജോണ്‍ ബ്രിട്ടാസ്.

നാല് മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖം 45 മിനിറ്റിലേക്ക് ചുരുക്കിയപ്പോള്‍ പലതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ന്നുമാറിയതാണെന്നും ഇതാണ് തെറ്റിദ്ധാരണയ്ക്ക് വഴിവെച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.

അഭിമുഖത്തിലെ ഏതെങ്കിലും പരാമര്‍ശം പെന്തകോസ്ത് വിഭാഗത്തിന് വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും എം പി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍ എന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

